
തൊടുപുഴ: അസഹ്ഷ്ണുതയുടെ നിലയ്ക്കാത്ത വെടിയൊച്ചകൾക്കെതിരെ ജാഗ്രതയോടെ ഒരുമിക്കണമെന്ന് രക്തസാക്ഷി ദിനത്തിൽ ജോയിന്റ് കൗൺസിൽ ആഹ്വാനം ചെയ്തു. ജോയിന്റ് കൗൺസിൽ ആഭിമുഖ്യത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടന്ന സെക്കുലർ വാൾ പരിപാടിയിലാണ് അസഹിഷ്ണുതയുടെ രാഷട്രീയത്തിനെതിരെ അഭിപ്രായം ഉയർന്നത്. ജില്ലാ പ്രസിഡന്റ് കെ.വി സാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെക്കുലർ വാൾ എ.ഐ.റ്റി.യു.സി ജില്ലാ ട്രഷറർ പി.പി ജോയി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡി. ബിനിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗം ആർ.ബിജുമോൻ, വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ് സ്വാഗതവും, തൊടുപുഴ മേഖലാ സെക്രട്ടറി വി.കെ മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് നന്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ദേശഭക്തി ഗാനാലാപനം നടന്നു. പൊതുജനങ്ങളും, ജീവനക്കാരുമുൾപ്പടെ നിരവധി പേർ സെക്കുലർ വാളിൽ തങ്ങളുടെ പ്രതിരോധ സന്ദേശം രേഖപ്പെടുത്തി.