അടിമാലി :മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനാചരണം നടത്തി. പുഷ്പാർച്ചനയും സർവ്വ മത പ്രാർത്ഥനയും നടന്നു.മണ്ഡലം പ്രസിഡന്റ് ഹാപ്പി.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബാബു പി.കുര്യാക്കോസ്, കെ.ഐ. ജീസസ്, ജോൺസി ഐസക്, കെപി അസീസ്, പോൾ മാത്യു, സോളി ജീസസ്, സി എസ് നാസർ, എസ് എ സജാർ, സലിം അലിയാർ, ഉഷ സദാനന്ദൻ, ഇബ്രാഹിം കരിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.

മുട്ടം. മുട്ടം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം നടന്നു. പ്രസിഡന്റ് ജോസിൽ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സാംസ്‌കാരിക പ്രവർത്തകൻ അഡ്വ. ബാബു പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ. അരുൺ ചെറിയാൻ, ജോർജ് മുഞ്ഞിനാട്, റെജി ഗോപി,സിജോ കളരിക്കൽ, ഡോ. കെ എം. അൻവർ, പി.ആർ രാജിവ്, സാബു അധികാരത്തിൽ, ജോയൽ കുമ്മിണി, ലോറൻസ് മാത്യു , ടി എ മനോജ്, എന്നിവർ പ്രസംഗിച്ചു.ടി എ. അജയൻ ഗാന്ധി ചിത്രരചന നടത്തി.