രാജാക്കാട് : ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി കറവപശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം പദ്ധതിയുടെ ആദ്യഘട്ട കാലിത്തീറ്റ വിതരണ ഉദ്ഘാടനം പഴയവിടുതി ആപ്‌കോസിൽ വച്ച് നടന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 12 ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച് 50 ശതമാനം സബ്‌സിഡിയോടുകൂടി 208 ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ രണ്ടു മാസങ്ങളിലായി വിതരണം ചെയ്യുന്നത് ഒന്നാം തവണ 100 കിലോ കാലിത്തീറ്റയും രണ്ടാം തവണ 119 കിലോ കാലിത്തീറ്റയുമാണ് നൽകുന്നത്. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീണ അനൂപ് അദ്ധ്യക്ഷത വഹിച്ചു.പഴയവിടുതി ആപ്‌കോസ് പ്രസിഡന്റ് ഷാജിമോൻ ജോർജ്ജ് സ്വാഗതവും,സെക്രട്ടറി അനൂപ് എസ് നായർ നന്ദിയും പറഞ്ഞു.ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഉഷാകുമാരി മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി.വെറ്ററിനറി സർജൻ ജെ. സുർജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് അംഗങ്ങളായ ബിജി സന്തോഷ്,പ്രിൻസ് തോമസ്,സി.ആർ .രാജു,മിനി ബേബി എന്നിവർ പ്രസംഗിച്ചു.