mullakkanam
അപകടങ്ങൾ തുടർക്കഥയായ മുല്ലക്കാനം ജംഗ്ഷൻ

രാജാക്കാട്:മുല്ലക്കാനം ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുമ്പോൾ ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ചെമ്മണ്ണാർ ഗ്യാപ് റോഡ്,ഉടുമ്പൻചോല രണ്ടാംമൈൽ റോഡ്,എല്ലക്കൽ മുല്ലക്കാനം റോഡ്,ആശുപത്രി റോഡ്,രാജാക്കാട് മുല്ലക്കാനം റോഡ് ഈ അഞ്ച് റോഡുകൾ സംഗമിക്കുന്ന കവലയിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.രാജാക്കാട് ഭാഗത്തുനിന്നും നല്ല സ്പീഡിൽ വരുന്ന വാഹനങ്ങൾ സിഗ്‌നൽ ബോർഡോ മറ്റു ഡിവൈഡർ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകാറുണ്ട്. മൂന്നാർ,ആനച്ചാൽ,ബൈസൺവാലി ഭാഗത്തുനിന്നും ജോസ്ഗിരി റോഡിലൂടെ വരുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങളും അപകടത്തിൽപ്പെടുന്നതും പതിവാണ് ഈ കവലയിൽ തന്നെയിരിക്കുന്ന ഒരു കെട്ടിടവും കാഴ്ച മറയ്ക്കുന്നുണ്ട്മുപ്പത്തിയഞ്ചോളം സ്‌കൂൾ,കോളേജ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്,കൂടാതെ സർക്കാർ ആശുപത്രിയിലേക്കുള്ള വാഹനങ്ങളും, നിരവധി ടൂറിസ്റ്റ് വാഹനങ്ങളും,അമിത
വേഗതയിൽ പോകുന്ന ഇരുചക്ര വാഹനങ്ങളും അപകടാവസ്ഥയിലാണ് ഇതുവഴി സഞ്ചരിക്കുന്നത്
മുല്ലക്കാനം ജംഗഷനിലൂടെ കടന്നുപോകുന്ന ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ നിർമ്മാണം പൂർത്തിയായതാണ്.ഉടുമ്പൻചോല രണ്ടാം മൈൽ റോഡിന്റെ 90 ശതമാനം പണികളും പൂർത്തിയാക്കി.മുല്ലക്കാനം എല്ലക്കൽ റോഡിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ് നിർമ്മാണം പൂർത്തിയാക്കിയ റോഡുകളിൽ ഡിവൈഡർ സൂചനാ ബോർഡ് ഇവ സ്ഥാപിച്ച് അപകടങ്ങൾ വരാതെ മുൻകരുതൽ എടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

.

ജീമ ഹർജി നൽകി

ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാർ നിരന്തരമായി ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടും പരിഹാരമാകാത്തതിനെ തുടർന്ന് മുല്ലക്കാനം വ്യാപാര കൂട്ടായ്മയുടെയും, പൗരാവലിയുടെയും നേതൃത്വത്തിൽ ഭീമഹർജി തയ്യാറാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അയച്ചു.