തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ പുതിയ സംരംഭമായ സ്വർണ്ണം പൂശിയ ലോക്കറ്റ് വിതരണം പുനഃരാരംഭിച്ചു. 300 രൂപ നിരക്കിലാണ് ലോക്കറ്റ് വിതരണം ചെയ്യുന്നത്. ഒരു വശത്ത് ഭഗവാൻ പുള്ളിനെ ചുണ്ടു കീറുന്ന ചിത്രവും മറുസൈഡിൽ ക്ഷേത്രത്തിന്റെ ചിത്രവും അടങ്ങുന്ന മനോഹരമായ ലോക്കറ്റ് ക്ഷേത്ര കൗണ്ടറിൽ നിന്നും ഇന്ന് മുതൽ വിതരണം ചെയ്യുന്നതാണെന്ന് ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, ക്ഷേത്രം മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു.