കട്ടപ്പന: തൊപ്പിപ്പാള എസ്. എൻ ഇംഗ്ളീഷ് മീഡിയം സ്കൂളിന്റെ മുപ്പതാമത് വാർഷികാഘോഷം നാളെ നടക്കും. വൈകുന്നേരം 4.30 ന് എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വിജിലൻസ് സ്പെഷ്യൽ ജഡ്ജ് അപർണ്ണ സലിം മുഖ്യാതിഥിയാകും. സ്കൂൾ പ്രിൻസിപ്പൽ എ. വി. ആന്റണി സന്ദേശം നൽകും. പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ, പി. ടി. എ പ്രസിഡന്സ് എൻ. വി. രാജു, മാനേജ്മെന്റ് സെക്രട്ടറി വി. വി. ഷാജി, സ്കൂൾ ലീഡർ പാർവണ അഭിലാഷ് എന്നിവർ പ്രസംഗിക്കും. സ്കൂൾ മാനേജർ കെ. എസ്. ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയബിജു നന്ദിയും പറയും.