തൊടുപുഴ: എൽ.ജെ.ഡി ലയിച്ച ശേഷമുള്ള ആർ.ജെ.ഡി ജില്ലാ ഭാരവാഹികളെയും നിയോജകമണ്ഡലം പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചതായി ജില്ലാ പ്രസിഡന്റ് കോയ അമ്പാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിയോജകമണ്ഡലം പ്രസിഡന്റുമാരായി ബിജു തങ്കപ്പൻ (തൊടുപുഴ),​ ടി.എം. ഷെരീഫ് (ദേവികുളം)​​,​ സോമശേഖരൻ നായർ (ഇടുക്കി)​,​ ഈസ സി.എസ് (പീരുമേട്)​ എന്നിവരെ നോമിനേറ്റ് ചെയ്തു. വിൻസെന്റ് കട്ടിമറ്റം,​ എം.ജെ. സെൽവൻ (വൈസ് പ്രസിഡന്റുമാർ)​,​ ജോൺ തോട്ടം,​ എബി കുര്യാക്കോസ്,​ ജോൺസൺ ടി. ചാക്കോ,​ കെ.കെ. ദിലീപ് കുമാർ,​ സന്തോഷ് കുമാർ,​ എ.എം. മമ്മൂഞ്ഞ്,​ ഷാജി ചിലമ്പൻ (സെക്രട്ടറിമാർ)​,​ ബിജു വർഗീസ് (ട്രഷറർ)​ എന്നിവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ നേതാക്കളായ എം.എ. ജോസഫ്,​ വിൻസെന്റ് കട്ടിമറ്റം,​ എബി കുര്യക്കോസ്‌ എന്നിവരും പങ്കെടുത്തു.