നെടുങ്കണ്ടം: ഗ്രാമ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ശനിയാഴ്ച്ച
ഉച്ച കഴിഞ്ഞ് 3ന് പെൺകുട്ടികകളുടെ 800 മീറ്റർ മത്സരത്തോടെ ഈ വർഷത്തെ ജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിനു തുടക്കമാവും.
സ്‌പോർട്‌സ് മന്ത്രി വി അബ്ദു റഹ്മാൻ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ കായിക പ്രതിഭകളെ ആദരിക്കും. ഈ വർഷം സംസ്ഥാന സ്‌കൂൾ കായിക മേളയിലും ജൂനിയർഅത്ലറ്റിക് മീറ്റിലും ഇടുക്കി ജില്ലയെ പ്രധിനിധികരിച്ചു പങ്കെടുത്ത് ജേതാക്കളായവർക്ക് സംസ്ഥാന സ്‌കൂൾ കായിക മേളയിലെപ്രൈസ് മണി നിരക്കിൽ ക്യാഷ് അവാർഡ് നല്കുംജില്ലാ ജൂനിയർ അത്ലറ്റിക് മീറ്റിലെ വ്യക്തിഗത ഇനങ്ങളിലെ വിജയികൾക്ക് ഇത്തവണ മെഡലുകൾ നൽകും.ത്രേസ്യമ്മ സ്‌കറിയ പുളിക്കിയിൽ സ്മാരക ട്രസ്റ്റ് ശാന്തിഗ്രാം ആണ് കായിക പ്രതിഭകൾക്ക് മെഡലുകളും ക്യാഷ് അവാർഡുകളും സ്‌പോൺസർ ചെയ്തിരിക്കുന്നത്.
മൽസരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സരങ്ങൾ സംബന്ധിച്ചു വിശദ വിവരങ്ങൾക്കായി ജില്ലാ അത്ലറ്റിക് അസോസയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെടുക.