ഇടുക്കി: ജില്ലയിലെ ഐസിഡിഎസ് പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ന്യൂട്രീഷൻ ,ക്ലിനിക്കിൽ ന്യൂട്രീഷൻ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ന്യൂട്രിഷൻ, ഫുഡ് സയൻസ്, ഫുഡ് ആൻഡ് ന്യൂട്രിഷൻ, ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്‌സ് എന്നിവയിലേതിലെങ്കിലും എം.എസ്.സി യോഗ്യതയുളളവർക്ക് പങ്കെടുക്കാം. മുൻപരിചയം അഭികാമ്യമാണ്. 2024 ജനുവരി ഒന്നിന് 35 വയസ്സ് കവിയാൻ പാടില്ല. പങ്കെടുക്കുന്നവർ ഫെബ്രുവരി 12 ന് രാവിലെ 10 മുതൽ 12 വരെ ഇടുക്കി കളക്ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862221868.