sp

ഇടുക്കി: സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരത്തിന് ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അർഹനായി. 2022 ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത് . കോഴിക്കോട് പേരാമ്പ്ര എ.എസ്.പി ആയിരിക്കെ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട സംഘം, ഇർഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി വധിച്ച കേസിലെ കുറ്റാന്വേഷണ മികവിനാണ് അംഗീകാരം. ഇടുക്കി എസ്.പി ഉൾപ്പെടെ 9 ഉദ്യോഗസ്ഥർ ബാഡ്ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹരായിട്ടുണ്ട്.