
കരിമണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാർഷികം കരിമണ്ണൂർ ഗവ. യു.പി സ്‌കൂൾ ഹാളിൽ നടന്നു. ഡോ. തോമസ് ഐസക് വാർഷികം ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി. ഷാജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സംഘാടക സമിതി ചെയർമാൻ പി.ജി. ഗോപാലകൃഷ്ണൻ സ്വാഗതവും കൺവീനർ പി.എം. ഷാജി നന്ദിയും പറഞ്ഞു. 'ആരാണ് ഇന്ത്യാക്കാർ" കലാ ജാഥയുടെ അവതരണവും നടന്നു. രണ്ടാം ദിവസം ആരംഭിച്ച പ്രതിനിധി സമ്മേളനം പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എൻ.ഡി. തങ്കച്ചൻ, വരവ് ചെല് കണക്ക് ട്രഷറർ ടി.എൻ. മണിലാൽ, സംഘടനാ രേഖ കേന്ദ്ര നിർവ്വാഹക സമിതിയംഗം പി.എ. തങ്കച്ചൻ എന്നിവർ അവതരിപ്പിച്ചു.തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ശശിലേഖ രാഘവൻ (പ്രസിഡന്റ്), എൻ.ഡി. തങ്കച്ചൻ (സെക്രട്ടറി), കെ.എൻ. രാധാകൃഷ്ണൻ (ട്രഷറർ), പി.കെ. സുധാകരൻ, മഞ്ജുഷേൺ കുമാർ (വൈസ് പ്രസിഡന്റുമാർ), എ.ഡി. സുഭാഷ്, ടി.എൻ. മണിലാൽ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരടങ്ങുന്ന ജില്ലാ കമ്മിറ്റിയെ തീരുമാനിച്ചു. ഭാവി പരിപാടികൾ വി.വി. ഷാജിയും അവതരിപ്പിച്ചു. വാർഷിക സമ്മേളനത്തിന് ശശിലേഖ രാഘവൻ സ്വാഗതവും പി.എം. ഷാജി നന്ദിയും പറഞ്ഞു. വാർഷികത്തിന്റെ ഭാഗമായി ഗ്രാമശാസ്ത്ര ജാഥ, ശാസ്ത്ര നാടകങ്ങളുടെ അവതരണങ്ങൾ, പുസ്തക പ്രചാരണം എന്നിവ നടന്നു.