
തൊടുപുഴ :ലക്ഷക്കണക്കിന് തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും കൊടുക്കാതെ വഞ്ചിച്ച പിണറായി സർക്കാർ തൊഴിലാളി വഞ്ചക സർക്കാരായി മാറിയിരിക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി .മാത്യുപറഞ്ഞു.
ബിൽഡിംഗ് ആൻഡ് റോഡ് വക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി )ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികളുടെയും പെൻഷൻകാരുടെയുംനേതൃത്വത്തിൽ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1990 മുതൽ ക്ഷേമ പദ്ധതിയിൽ അംശാദായമടക്കുവാൻ ആരംഭിച്ച തൊഴിലാളികളോട് പറഞ്ഞ വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല ചികിത്സാസഹായവും മരണാനന്തര ആനുകൂല്യങ്ങളും പോലും കൊടുക്കാൻ തയ്യാറാകാതെ തൊഴിലാളിയെ വഞ്ചിച്ചത് പദ്ധതിയിൽ അംഗങ്ങളായ ലക്ഷക്കണക്കിന് തൊഴിലാളികൾ മറക്കില്ലെന്നും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളിവർഗ്ഗം പകരം വീട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എ.പി .ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ ജോൺ നെടിയപാല, എൻ. ഐ. ബെന്നി, ജോസ് അഗസ്റ്റിൻ, മനോജ് കോക്കാട് , കെ.എം. ജലാലുദ്ദീൻ, കെ.പി. റോയി, സോമി പുളിക്കൻ,രാജേഷ് ബാബു,പി .കെ .സജീവ്, ബാബുക്കളപ്പുര, ലീലാമ്മവർഗീസ് പി.വി.അച്ചാമ്മ തുടങ്ങിയവർ പ്രസംഗിച്ചു. പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നൂറുകണക്കിന് തൊഴിലാളികൾ പ്രൈവറ്റ് ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ക്ഷേമനിധി ആഫിസിലേയ്ക്ക് പട്ടിണി ജാഥ നടത്തിയത്.