
തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സിബിൻ വർഗീസ് കോപ്പറത്ത് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് പ്രതിനിധിയാണ്. വൈസ് പ്രസിഡന്റായിരുന്ന സാജൻ ചിമ്മിണിക്കാട്ട് രാജി വെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിന് കോൺഗ്രസ്- 3, കേരളാ കോൺഗ്രസ്- 1, ലീഗ്- 2 എന്നിങ്ങനെ അംഗങ്ങളാണുള്ളത്. എൽ.ഡി.എഫിന് സി.പി.എം- 3, കേരളാ കോൺഗ്രസ്- 1, ബി.ജെ.പി- 2, സ്വതന്ത്ര- 1 എന്നിങ്ങനെയാണ് കക്ഷി നില. ബി.ജെ.പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നപ്പോൾ സ്വതന്ത്ര എൽ.ഡി.എഫിനൊപ്പം നിന്നു. തൊടുപുഴ ഭൂരേഖ സഹസിൽദാർ സക്കീർ വരണാധികാരിയായിരുന്നു.