തൊടുപുഴ: മാരിയിൽ കൃഷ്ണൻ നായരുടെ ആറാം ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ വ്യാപാരി ക്ലബ്ആചരിച്ചു ക്ലബ് ഓഡിറ്റോറിയത്തിൽ കൃഷ്ണൻ നായരുടെ ചായ ചിത്രം ജോസ് കളരിക്കലും കൃഷ്ണൻ നായരുടെ പത്‌നി വിജയകുമാരിയും ചേർന്ന് അനാചാധനം ചെയ്തു . ടി എൻ പ്രസന്നകുമാർ അനുസ്മരണപ്രഭാഷണം നടത്തി ക്ലബ് പ്രസിഡന്റ് ടി സി രാജു തരണിയിൽ അദ്ധ്യക്ഷനായിരുന്നു .വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോസ് വഴുതനപള്ളി, ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ് മുഹമ്മദ് ക്ലബ് ട്രഷറർ പി കെ അനിൽകുമാർ വനിതാ വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരിജ കുമാരി,ലാലി വിൽസൺ, മനോജ് കോക്കാട്, ഷിയാസ് എം എച്ച്, സോജൻ വെട്ടിക്കൽ, ജോസ് വർഗീസ് ,ഷെരീഫ് സർഗം, നാസർ സൈറ. തുടങ്ങിയവർ സംസാരിച്ചു ക്ലബ്ബ് ജനറൽ സെക്രട്ടറി സി കെ നവാസ് സ്വാഗതവും പ്രകാശ് മാസ്റ്റർ നന്ദിയും പറഞ്ഞു തൊടുപുഴയിൽ പ്രവർത്തിക്കുന്ന സേവിയേഴ്‌സ് ഹോമിന് ഐസിയു സംവിധാനമുള്ള കട്ടിലും ബെഡും നൽകുകയും കുടയത്തൂർ അന്ധ വിദ്യാലയത്തിൽ അന്നദാനവും നടത്തി.