രാജാക്കാട്:രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഫെബ്രുവരി 11 ന് നടക്കും.1980 മുതൽ 84 വരെയുള്ള എസ്.എസ്.എൽ.സി ബാച്ചിന്റെ സംഗമത്തിന് 'മധുര സ്മൃതികൾ തൻ മണിമുറ്റത്ത്' എന്ന നാമകരണം ചെയ്തു സംഘാടക സമിതി രൂപീകരണ യോഗത്തിൽ പി.ജെ.കുര്യാക്കോസ് അദ്ധ്യക്ഷനായി.എം.കെ.അന്നക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി
സംഘാടക സമിതി ഭാരവാഹികൾ :പി.ജെ കുര്യാക്കോസ് (ചെയർമാൻ)സി.ഡി സുരേഷ് (കൺവീനർ)കെ.സുനിൽ (ട്രഷറർ).ഇക്കാലയളവിൽ പഠിച്ചവർ 9744171665, 9744885348 നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.