പീരുമേട്: കെ.എസ്.ആർ.ടി.സി ബസ് പിന്നോട്ട് ഉരുണ്ട് അപകടത്തിൽപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടിക്കാനം പള്ളിക്കുന്നിന് സമീപമാണ് നിയന്ത്രണം നഷ്ടമായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനയ്ക്ക് വരികയായിരുന്ന കട്ടപ്പന ഡിപ്പോയിലെ ബസ് ഓട്ടത്തിനിടെ എഞ്ചിനിൽ നിന്ന് പിൻചക്രത്തിലേക്ക് ബന്ധിപ്പിച്ചിരുന്ന ജോയിന്റ് ഒടിഞ്ഞതാണ് അപകട കാരണം. ജോയിന്റ് ഒടിഞ്ഞ് എയർ പമ്പിന്റെ ഹോസിൽ തട്ടി ഹോസിന് തകരാർ സംഭവിച്ചതോടെ ബ്രേക്കും നഷ്ടമായി. ഇതോടെ ബസ് 300 മീറ്ററോളം പിറകോട്ട് ഉരുണ്ട്‌ പോയി. എന്നാൽ ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം ബസ് സൈഡിലെ തിട്ടയിലേക്ക് ഇടിപ്പിച്ചു വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.