
കാസർകോട്: കാസർകോട് ആസ്ഥാനമായുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 24 വരെ അപേക്ഷിക്കാം. 26 പി.ജി പ്രോഗ്രാമുകളാണ് സർവകലാശാലയിലുള്ളത്. ഇതിൽ എൽ എൽ.എം തിരുവല്ല ക്യാമ്പസിലും മറ്റുള്ളവ കാസർകോട് പെരിയ ക്യാമ്പസിലുമാണ്.
പ്രോഗ്രാമുകളും സീറ്റുകളും
എം.എ ഇക്കണോമിക്സ് (40), എം.എ ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (40), എം.എ ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്‌നോളജി (40), എം.എ ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ (40), എം.എ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (40), എം.എ മലയാളം (40), എം.എ കന്നഡ (40), എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് (40), എം.എസ് ഡബ്ല്യു (40), എം.എഡ് (40), എം.എസ് സി സുവോളജി (30), എം.എസ് സി ബയോകെമിസ്ട്രി (30), എം.എസ് സി കെമിസ്ട്രി (30), എം.എസ് സി കമ്പ്യൂട്ടർ സയൻസ് (30), എം.എസ് സി എൻവയൺമെന്റൽ സയൻസ് (30), എം.എസ് സി ജീനോമിക് സയൻസ് (30), എം.എസ് സി ജിയോളജി (30), എം.എസ് സി മാത്തമാറ്റിക്സ് (30), എം.എസ് സി ബോട്ടണി (30), എം.എസ് സി ഫിസിക്സ് (30), എം.എസ് സി യോഗ തെറാപ്പി (30), എൽ എൽ.എം (40), മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് (30), എം.ബി.എ ജനറൽ മാനേജ്‌മെന്റ് (40), എം.ബി.എ ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (40), എം.കോം (40).
പ്രവേശനം
സി.യു.ഇ.ടി വഴി രാജ്യത്തെ വിവിധ സർവകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.യു.ഇ.ടി പി.ജി)യിലൂടെയാണ് കേരള കേന്ദ്ര സർവകലാശാലയിൽ പ്രവേശനം.
pgcuet.samarth.ac.in വഴി ജനുവരി 24ന് രാത്രി 11.50 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിനും ഇവിടെ ലഭിക്കും. ജനുവരി 25ന് രാത്രി 11.50 വരെയാണ് ഫീസടയ്ക്കാനുള്ള സമയം. ജനുവരി 27 മുതൽ 29 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താം. പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പ് മാർച്ച് നാലിന് ലഭിക്കും. മാർച്ച് ഏഴ് മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. മാർച്ച് 11 മുതൽ 28 വരെയുള്ള തീയതികളിലാണ് പരീക്ഷ. എൻ.ടി.എ www.nta.ac.inഹെൽപ്പ് ഡസ്‌ക്: 01140759000. ഇ മെയിൽ: cuet-pg@nta.ac.in സർവകലാശാല വെബ്‌സൈറ്റ്:www.cukerala.ac.in.