
കണ്ണൂർ:മികവ് കാട്ടുന്നതിനായി വിദേശനിർമ്മിത അമ്പെയ്ത് ഉപകരണം ലഭിക്കുന്നതിന് സഹായം തേടി ദേശീയ അമ്പെയ്ത്ത് താരം പേരാവൂരിലെ റിമൽ മാത്യു . സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുക്കളിൽ ഉപയോഗിച്ചിരുന്ന പഴയ റികർവ് ബോ ഉപയോഗശൂനമാകുന്ന സ്ഥിതിയിലാണ് താരം സഹായം തേടുന്നത്.
സബ്ബ് ജൂനിയറായിരിക്കെ തന്നെ ജൂനിയർ സീനിയർ വിഭാഗങ്ങളിൽ സംസ്ഥാന മെഡൽ നേടി ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ചരിത്രമുണ്ട് റിമലിന്. ഏഴ് സംസ്ഥാന മെഡലും രണ്ട് നാലാം
സ്ഥാനവുമുൾപ്പെടെ 9 തവണ ദേശിയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. കഴിഞ്ഞ വർഷം സീനിയർ വിഭാഗത്തിൽ സംസ്ഥാന റാങ്കിംഗിൽ നാലാം റാങ്കും സബ്ബ്ജൂനിയർ വിഭാഗത്തിൽ ഒന്നാം റാങ്കും റിമലിന് ആയിരുന്നു. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനത്ത് വെള്ളി മെഡൽ നേടി ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത അനുഭവവും റിമലിനുണ്ട്. അന്ന് വാങ്ങിയ റികർവ്വ് ബോ കേടുപാട് മൂലം ഉപയോഗശൂന്യമായി. ഈ വർഷത്തെ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പുകളിൽ ഈ ഒറ്റകാരണം കൊണ്ട് പങ്കെടുക്കാനും സാധിച്ചില്ല. റിമലിന്റെ ഇപ്പോഴത്തെ കായികക്ഷമതയ്ക്ക് അനുസരിച്ചുള്ള റികർവ്വ് ബോ വാങ്ങാൻ ചുരുങ്ങിയത് 3.5 മുതൽ 4 ലക്ഷം വരെ ചിലവുവരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഇത്രയും തുക മുടക്കാൻ പ്രാപ്തിയില്ല. .ചെറിയ പ്രായത്തിൽ ഇത്രയേറെ നേട്ടങ്ങൾ സ്വന്തമാക്കിയ റിമലിനെ സഹായിക്കാൻ കായിക പ്രേമികൾ മുന്നോട്ടുവരണമെന്നാണ് കോച്ച് ഉൾപ്പെടെയുള്ളവരുടെ അഭ്യർത്ഥന. ആർച്ചറി അസോസിയേഷനുമായി ബന്ധപ്പെട്ട ഒരു കൂട്ടായ്മ ഈ ദൗത്യത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. വരുംവർഷമെങ്കിലും ദേശീയ ചാമ്പ്യൻഷിപ്പ് ഈ കായികപ്രതിഭയ്ക്ക് നഷ്ടപ്പെടാതിരിക്കാനുള്ള ദൗത്യത്തിൽ സഹകരിക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
പേരാവൂർ തൊണ്ടിയിലെ കെ.ജെ.മാത്യുവിന്റേയും ജെസ്സി തോമസ്സിന്റേയും മകനാണ് റിമൽ മാത്യു. സഹായങ്ങൾ
തങ്കച്ചൻ കോക്കാട്,കണ്ണൂർ ജില്ലാ സെക്രട്ടറി ,ആർച്ചറി അസോസിയേഷൻ എന്ന വിലാസത്തിൽ അറിയിക്കാം. ഫോൺ: 9447936455.