
കണ്ണൂർ: പയ്യാമ്പലത്ത് ഗവർണറുടെ കോലം കത്തിച്ച സംഭവത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. കലാപശ്രമത്തിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനുമുൾപ്പെടെ നാല് വകുപ്പുകൾ ചേർത്താണ് ടൗൺ പൊലീസ് കേസെടുത്തത്. എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഞ്ജീവ്, പ്രസിഡന്റ്, വിഷ്ണു വിനോദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവ് ചന്ദ്രനുൾപ്പെടെയുള്ള നേതാക്കൾ പ്രതികളാണ്. ഗവർണർക്കെതിരായ സമരത്തിന്റെ തുടർച്ചയായാണ് കോലം കത്തിച്ചതെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.