march-railway-station

കാഞ്ഞങ്ങാട്: പി എഫ് പെൻഷൻ നിലവിലുള്ള ആയിരം രൂപയിൽ നിന്നും 9000 രൂപയായി വർദ്ധിപ്പിക്കുക, കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പി.എഫ്‌ പെൻഷൻ അസോസിയേഷൻ ദേശീയ വ്യാപകമായി കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.സി ഐ.ടി.യു ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.കുഞ്ഞമ്പാടി അദ്ധ്യക്ഷത വഹിച്ചു. കെ. വി.രാഘവൻ, പി.കമലാക്ഷൻ, പി.വി.പ്രസന്ന, എം.രാമൻ, കെ.പി.കണ്ണൻ,വി.കെ.ദാമോദരൻ, കെ.പി.നാരായണൻ, പി.പ്രേമ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കാര്യമ്പു സ്വാഗതം പറഞ്ഞു.