
കണ്ണൂർ:വ്യാപാര വ്യാവസായ രംഗത്തുള്ളവർക്ക് ചേംബർ ഓഫ് കൊമേഴ്‌സ് ഏർപ്പെടുത്തിയ വിവിധ അവാർഡുകൾ ചേംബർ ഹാളിൽ നാലിന് ഉച്ചക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണം ചെയ്യും. ഈ വർഷത്തെ മികച്ച വ്യവസായിക്കുള്ള അവാർഡ് കാരക്കുണ്ട് എം.എം. നോളജ് ആർട്‌സ് ആന്റ് സയൻസ് കോളേജ് ചെയർമാനും സിറാജ് ഇന്റർനാഷണൽ അലൂമിനിയം ആന്റ് ഗ്ലാസ് ഉടമയുമായ മുസ്തഫ മുളളിക്കോട്ടിനാണ്. വാസുലാൽ ഇന്റർനാഷണൽ മാനേജിംഗ് പാർട്ണർ പി.സുധാകരനാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. മികച്ച വ്യാപാരിക്കുള്ള അവാർഡ് ഹൈലാന്റ് സ്റ്റീൽസ് എം.ഡിയും ഇരിട്ട് സ്വദേശിയുമായ വിപിൻ ജോസിനാണ്.വാർത്താസമ്മേളനത്തിൽ ടി.കെ.രമേഷ് കുമാർ, സി അനിൽ കുമാർ, എ.കെ.റഫീഖ്, കെ. നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.