കണ്ണൂർ: തെക്കീബസാർ മൊട്ടമ്മൽ റോഡിനടുത്തെ ആക്രി ഗോഡൗണിൽ തീപിടുത്തം. ഇന്നലെ പുലർച്ചെ രണ്ടോടെ പുഴാതിയിലെ ബാലന്റെ ഉടമസ്ഥതയിലുള്ള അഹല്യ ഓൾഡ് സ്‌ക്രാപ് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന രക്ഷാസേന രണ്ടുമണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആക്രി സ്ഥാപനത്തിന്റെ സമീപത്തെ വീടായ ഫിർദൗസിലെ സോളാർ പാനലിന്റെ വയറിംഗും ജനൽ ഗ്ലാസുകളും മഴവെള്ളസംഭരണിയുടെ പൈപ്പുകളും അലൂമിനിയം ഷീറ്റുകളും സമീപത്തെ കെട്ടിടത്തിന്റെ മെയിൻ സ്വിച്ച് ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു.കണ്ണൂർ അഗ്‌നിശമന സേന സ്റ്റേഷൻ ഓഫീസർ കെ.വി. ലക്ഷ്മണന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ കെ. പുരുഷോത്തമൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കെ. ഹരി നാരായണൻ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ശ്രീകാന്ത് പവിത്രൻ, പി.ജെനിത്ത്, കെ.പി. നസീർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.