
തളിപ്പറമ്പ്:മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ വൃത്തിയാക്കി സ്നേഹാരാമം പണിയുക എന്ന ശുചിത്വ മിഷന്റെ നിർദ്ദേശത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് ഹയർ സെക്കൻഡിറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരും നഗരസഭയും ചേർന്ന് പറശ്ശിനിക്കടവ് ബസ്സ് സ്റ്റാൻഡ് പരിസരത്ത് സ്നേഹാരാമം പണിതു.സ്നേഹാരാമത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു. കൗൺസിലർടി.കെ.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി പി.എൻ.അനീഷ് പദ്ധതിയുടെ വിശദീകരണം നടത്തി. എ.ഇ.ജിതേഷ് കുമാർ , വി.പ്രസാദ് , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രവീണ, സ്കൂൾ പ്രിൻസിപ്പാൾ രൂപേഷ് എന്നിവർ സംസാരിച്ചു.
.പടം... നഗരസഭെ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു