
പഴയങ്ങാടി:കണ്ണപുരം ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 40 വീടുകളുടെ താക്കോൽ നിയമസഭ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ കണ്ണപുരം ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൈമാറി.പഞ്ചായത്തിലുള്ള നാല്പത് കുടുംബങ്ങളുടെ വീടെന്ന സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്.മാലിന്യനിർമ്മാണജ്ജനത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സ്പീക്കർ പറഞ്ഞു. എം. വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വി.ഇ.ഒ നളിനി റിപ്പോർട്ട് അവതരിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രതി, വൈസ് പ്രസിഡന്റ് എം. ഗണേശൻ,പ്രേമാ സുരേന്ദ്രൻ, എ.വി.പ്രഭാകരൻ,എൻ.ശ്രീധരൻ, കെ.വി.ശ്രീധരൻ, ടി.കെ.ദിവാകരൻ,വി.കെ. വിജയൻ, സന്തോഷ് വള്ളുവൻകടവ്, സി ബി.കെ.സന്തോഷ് ,രാജൻ മാസ്റ്റർ,മോഹനൻ, ബി.ജയ എന്നിവർ സംബന്ധിച്ചു.