
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിൽ ബാലവേദി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സർഗോത്സവം 13ന് നടക്കും. മേലാങ്കോട് എ.സി കണ്ണൻ നായർ സ്മാരക ജി.യു.പി സ്‌കൂളിൽ 10 ഇനങ്ങളിലായാണ് മത്സരം .ജില്ലയിലെ നാല് താലൂക്കുകളിൽ നിന്നായി 250ഓളം മത്സരാർത്ഥികൾ മാറ്റുരയ്ക്കാനെത്തും.സർഗോത്സവ സംഘാടകസമിതി രൂപീകരണയോഗം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ, എം.രാഘവൻ,പ്രൊഫ.വി.കരുണാകരൻ, പി. വേണഗോപാലൻ, ടി.രാജൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.രാഘവൻ (ചെയർമാൻ), ബിൽടെക് അബ്ദുല്ല, പ്രൊഫ.വി.കരുണാകരൻ, ഡോ.കെ.വി.സജീവൻ (വൈസ് ചെയർമാൻമാർ), ഡോ.പി.പ്രഭാകരൻ (ജനറൽ കൺവീനർ), എൻ.ഗീത, ടി.രാജൻ, വി.ചന്ദ്രൻ (കൺവീനർമാർ).