
കാഞ്ഞങ്ങാട്: വാല്യുബിൾ ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റേഴ്സ് അസോസിയേഷൻ ( വിപ്മ ) ജില്ലാ കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.ഷൈൻ ഉദ്ഘാടനം ചെയ്തു. വിപ്മ കാസർകോട് ജില്ലാ പ്രസിഡന്റ് മോഹനൻ വാഴക്കോട് അദ്ധ്യക്ഷത വഹിച്ചു. വിപ്മ സംസ്ഥാന പ്രസിഡന്റ് എ.വി.എം ബഷീർ പാലക്കാട് മുഖ്യാതിഥിയായി. സംസ്ഥാന പ്രവർത്തക സമിതി അംഗം വിനോദ് നീലേശ്വരം, ജില്ലാ വൈസ് പ്രസിഡന്റുമാരായ സലാം പടന്നക്കാട്, അബ്ദുൾ ഖാദർ തൃക്കരിപ്പൂർ, മധു ചീമേനി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സ്‌കറിയ അടുക്കം, സിദ്ദിഖ് ചെറുവത്തൂർ ,ജയരാജൻ നീലേശ്വരം എന്നിവർ പ്രസംഗിച്ചു. കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി മുസമ്മിൽ കല്ലൂരാവി സ്വാഗതവും ജില്ലാ ട്രഷറർ സാബുരാജ് അടുക്കം നന്ദിയും പറഞ്ഞു.