
കാഞ്ഞങ്ങാട്:മേലാങ്കോട്ട് എ.സി കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്‌കൂളിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ പ്രതിഭകളായ വിദ്യാർത്ഥികൾക്ക് അനുമോദനം ഒരുക്കി. ഉപജില്ലാതലം മുതൽ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തിയ നൂറിലധികം വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത് .സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് വിദ്യാർത്ഥികളുടെ സ്‌കാർഫിംഗ് ചടങ്ങും ഇതോടൊപ്പം നടന്നു.ഡി.ഇ. കെ ബാലാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജി.ജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഇ.മഞ്ചു, കെ.വി.വനജ, പി.ശ്രീകല, കെ. വി സൈജു, പി.പി.മോഹനൻ എന്നിവർ സംസാരിച്ചു.