
കണ്ണൂർ: സ്തനാർബുദ ചികിത്സയ്ക്ക് ശേഷം കൈകാലുകളിൽ നീർവീക്കവുമായി കഷ്ടത അനുഭവിക്കുന്നത് പരിഹരിക്കുന്നതിനായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'ലിംഫ്എടിമ സ്‌പെഷ്യാലിറ്റി ക്ലിനിക്' ആരംഭിക്കുന്നു. ക്ലിനിക്കിന്റെ ഉദ്ഘാടനം ലോകപ്രശസ്ത ക്യാൻസർ സ്‌പെഷലിസ്റ്റ് ഡോ.എം.വി.പിള്ള 5ന് രാവിലെ 9.30ന് കണ്ണൂർ എം.സി.സി.എസ് ഹാളിൽ നിർവഹിക്കും. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അദ്ധ്യക്ഷത വഹിക്കും. അമേരിക്കയിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ സീനിയർ ഓങ്കോളജി ഫിസിക്കൽ തെറാപ്പിസ്റ്റ് ഡോ.ഹിമ രവീന്ദ്രനാഥ് വിശിഷ്ടാതിഥിയാകും. ചടങ്ങിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പിയൂഷ് എം.നമ്പൂതിരിപ്പാട് വിശിഷ്ടാതിഥി ആയിരിക്കും. ഡോ.ഗീത കടായിപ്രത്ത്, സ്‌പെഷ്യാലിറ്റി ഹെഡ് ഡോ.സ്മൃതി നേഹ, ഡോക്ടർ ഗീത മേക്കോത്ത്, ഡോ. വി.സി. രവീന്ദ്രൻ, തുടങ്ങിയവർ സംബന്ധിക്കും.