
പാലക്കുന്ന് : ജില്ലയിലെ തീയ്യ സമുദായ കൂട്ടായ്മയായ ശക്തി (സോഷ്യൽ അസോസിയേഷൻ ഓഫ് കാസർകോട് തീയ്യ) കാസർകോട് പ്രവാസി കൂട്ടായ്മക്ക് പാലക്കുന്നിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും. പാലക്കുന്ന് ടൗണിൽ സാഗർ ഓഡിറ്റോറിയത്തിന് സമീപം കൂട്ടായ്മയുടെ സ്വന്തം സ്ഥലത്ത് പണിയുന്ന ഇരു നില കെട്ടിട നിർമ്മാണത്തിന്റെ കുറ്റിയടിക്കൽ ചടങ്ങ് 3ന് രാവിലെ 8ന് പാലക്കുന്ന് ക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരി നിർവഹിക്കും. തുടർന്ന് പാലക്കുന്നു കഴകം ഭഗവതി ക്ഷേത്ര ഭണ്ഡാര വീട് ക്ഷീരശൈലം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ശക്തി കാസർകോട് യു.എ.ഇ പ്രസിഡന്റ് വിജയ കുമാർ പാലക്കുന്ന് അദ്ധ്യക്ഷത വഹിക്കും.