perumkaliyattam

പയ്യന്നൂർ: രാമന്തളി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നിർമ്മിച്ച ഭക്തിഗാന ആൽബം ചലച്ചിത്ര ഗാനരചയിതാവ് സുരേഷ് രാമന്തളി, പെരുങ്കളിയാട്ടം ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി.വി.ബാലകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. നാന്ദകം, നിത്യകന്യാവ് എന്നീ ഭക്തി ഗാനങ്ങളാണ് ആൽബത്തിലുള്ളത്. നാന്ദകം എന്ന ഗാനത്തിന്റെ രചന മധു നായരും സംഗീതം നൽകി ഗാനo ആലപിച്ചത് കലേഷ് കരുണാകരനുമാണ്. നിത്യകന്യാവ് ഗാനം രചിച്ചത് ബൈജു കാങ്കോലും സംഗീതം നൽകിയത് ഹരി വേണുഗോപാലും ആലാപനം ചെയ്തത് സുധ സുരേന്ദ്രനുമാണ്.എം.വി.സുഗുണൻ രചിച്ച് അഞ്ജലി സുഗുണൻ ആലപിച്ച അമ്മയൂട്ട് എന്ന ഭക്തിഗാന ആൽബം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വർക്കിംഗ് ചെയർമാൻ പി.പി.ദാമോദരനു നൽകി പ്രകാശനം ചെയ്തു.