new-year

ചൊക്ലി: ഒളവിലം പി.ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ചെറുവയൽ മുക്കിലെ 'പകൽ വീട് ' വയോജനവിനോദ വിശ്രമകേന്ദ്രത്തിൽ സംഘടിപ്പിച്ച പുതുവത്സാരാഘോഷം ശ്രദ്ധേയമായി.
പകൽ വീടംഗങ്ങളായ പതിനഞ്ചാളം വയോജനങ്ങളും പി. ഉമ്മർ ഹാജി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും അഭ്യുദയകാംക്ഷികളും അതിഥികളും പങ്കെടുത്ത പുതുവത്സാരാഘോഷ പരിപാടി സിനിമാ പിന്നണി ഗായകനും കലാസാംസ്‌കാരിക പ്രവർത്തകനുമായ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു.

പുതുവത്സര കേക്കു മുറിച്ചും പങ്കുവെച്ചും വയോജനങ്ങൾ കുട്ടികളെ പോലെ ആഹ്ളാദിച്ചു.
ഉച്ച ഭക്ഷണ വിരുന്നും ഒരുക്കിയിരുന്നു.ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി.കെ.ഖാലിദ് ഒളവിലം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷാജി, രാമകൃഷ്ണൻ ഡോ.വി.എ.റഹിം, ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു