mdma-

കാസർകോട്: പാർസൽ സർവ്വീസിന്റെ മറവിൽ ബൈക്കിൽ എം.ഡി.എം.എ കടത്തുകയായിരുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അമാൻ സജാദ് (20), കെ.എം.അമീർ (34) എന്നിവരെയാണ് കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ പി ജി രാധാകൃഷ്ണനും സംഘവും നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.

ഇവർ സഞ്ചരിച്ച യമഹ ബൈക്കിൽ നിന്ന് 12.53 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പാർസൽ സർവീസിന്റെ മറവിൽ യുവാക്കൾ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.വി. മുരളി, സിവിൽ എക്സൈസ് ഓഫീസർമാരായ നൗശാദ്, പ്രജിത്ത്, നസറുദ്ദീൻ, സോനു സെബാസ്റ്റ്യൻ, ഡ്രൈവർ ക്രിസ്റ്റീൻ എന്നിവരുമുണ്ടായിരുന്നു.