skssf

കാഞ്ഞങ്ങാട്:എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാർഷിക മഹാസമ്മേളനത്തിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ക്യാപ്റ്റനും ഉപാദ്ധ്യക്ഷൻ പാണക്കാട് ഹാശിറലി ശിഹാബ് തങ്ങൾ ഉപനായകനുമായ മുഖദ്ദസ് സന്ദേശ യാത്രയ്ക്ക് നീലേശ്വരം മർകസുദ്ദഅവത്തിൽ ഇസ്ലാമിയ്യയിൽ സ്വീകരണം നൽകി. മർകസ് പ്രിൻസിപ്പൽ മുഹമ്മദ് യാസിർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ അംഗം ഇബ്റാഹീം മുസ്ലിയാർ കൊവ്വൽ പ്പള്ളി ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി ഹാഫിസ് സ്വാലിഹ് ആമുഖ ഭാഷണം നടത്തി. റഷീദ് ഫൈസി പുഞ്ചാവി, കെ.ബി.കുട്ടി ഹാജി എന്നിവർ ജാഥാ നായകരെ തലപ്പാവ് അണിയിച്ചു. ഡയരക്ടർ പി.കെ.താജുദ്ധീൻ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടത്തി. സുബൈർ ദാരിമി പടന്ന, ഇർഷാദ് ഹുദവി ബെദിര, യൂനുസ് ഫൈസി കാക്കടവ് ,അസ് അദി പുഞ്ചാവി, പ്രസംഗിച്ചു.