
കാഞ്ഞങ്ങാട്:- നഗരസഭയിൽ 43 വാർഡുകളിലെ വയോജനങ്ങൾക്ക് വാർഷികപദ്ധതിയിലുൾപ്പെടുത്തി 250 കുടുംബങ്ങൾക്ക് സൗജന്യമായികട്ടിലുകൾ വിതരണം ചെയ്തു. ആലാമിപള്ളി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത കട്ടിൽ വിതരണം ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അഹമ്മദ് അലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ലത,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.സരസ്വതി,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഭാവതി,കൗൺസിലർമാരായ സെവൻസ്റ്റാർ അബ്ദുൽ റഹിമാൻ, കുസുമ ഹെഗ് ഡെ എന്നിവർ സംസാരിച്ചു.നഗരസഭ സെക്രട്ടറി എൻ.മനോജ്,സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ നന്ദിയും പറഞ്ഞു.