
കാഞ്ഞങ്ങാട് : അതിയാമ്പൂർ ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയം ആതിഥ്യമരുളിയ ജില്ലാ തല കബഡി ചാമ്പ്യൻഷിപ്പിൽ അച്ചാംതുരുത്തി ഇന്ദിര യൂത്ത്സ് ജേതാക്കളായി. എ.കെ.ജി ആറാട്ടുകടവ്, വിക്ടറി പള്ളം,നവശക്തി എക്കാൽ ടീമുകൾ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. .വിജയികൾക്ക് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത സമ്മാനങ്ങൾ വിതരണം ചെയ്തു.വായനശാല പ്രസിഡന്റ് വി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു..ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറി അഡ്വ.പി.അപ്പുക്കുട്ടൻ,സിപി എം ഏരിയ സെക്രട്ടറി കെ.രാജ്മോഹൻ,ജില്ലാ കമ്മിറ്റി അംഗം പി.കെ.നിഷാന്ത് .കെ.വേണുഗോപാലൻ നമ്പ്യാർ പ്രൊഫ.എ.സി കുഞ്ഞിക്കണ്ണൻ,എം.രാഘവൻ, കെ. സബീഷ്,ശിവജി വെള്ളിക്കോത്ത്, എം.സേതു,എൻ.ശബരീശൻ, കെ..വി.വിശ്വനാഥൻ, .പ്രജീഷ് അതിയാമ്പൂർ,എം.കെ. വിനോദ് കുമാർ, എ.കെ.ആൽബർട്ട്,എം.കെ.ബാലകൃഷ്ണൻ, പി.വി.രഘുനാഥ്, പി.വി.സാലു, കെ.അനിൽകുമാർ,ദീപ്തി സുനിൽകുമാർ, അർജുൻ രാജ്എന്നിവർ സംസാരിച്ചു.കെ.വി.സജിത്ത് സ്വാഗതവും എൻ.ഗീത നന്ദിയും പറഞ്ഞു.