
പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് വേണ്ടി നിർമ്മിച്ച കെട്ടിടം കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പ് കർമ്മം നിർവ്വഹിച്ചു. പൊതുസമ്മേളനം സജീവ് ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ടി.പി.അഷ്‌റഫ് സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. ഫാദർ ജെയ്സൺ പള്ളിക്കൽ, പ്രിൻസിപ്പൽ കെ.ബിനോയി, ഹെഡ് മാസ്റ്റർ ടി.കെ.ഷാജിമോൻ, ജോസഫ് തോമസ്, പി.എം.മാത്യു, ബിജു സൈമൺ എന്നിവർ പ്രസംഗിച്ചു.1948 ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്‌കൂളിൽ ഇന്ന് പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുണ്ട്.