blood-test

കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രി ലബോറട്ടറിയിൽ നിന്നും പരിശോധനാഫലം തെറ്റി നൽകിയെന്ന ആരോപണവുമായി കൂത്തുപറമ്പ് നരവൂർ സ്വദേശി അനിൽകുമാർ ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ ആരോഗ്യമന്ത്രി എന്നിവർക്കാണ് പരാതി നൽകി.അനിൽകുമാറിന്റെ മകൾ കാലു വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ സമീപിച്ചിരുന്നു. ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിൽ രക്തസാമ്പിൾ പരിശോധിച്ചപ്പോഴാണ് യൂറിക് ആസിഡ് പകരം ക്രിയാറ്റിന്റെ ഫലം രേഖപ്പെടുത്തി നൽകിയത്. ഈ തുടർന്ന് ഡ്യൂട്ടി ഡോക്ടർ നെഫ്രോളജി വിഭാഗം ഡോക്ടറെ കാണിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് സ്വകാര്യ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ക്രിയാറ്റിൻ നോർമലാണെന്ന ഫലമാണ് ലഭിച്ചത്. വീഴ്ച വരുത്തിയ ജീവനക്കാർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിൽകുമാർ പരാതി നൽകിയത്.