
കാങ്കോൽ: സമന്വയ കാങ്കോൽ നൊസ്റ്റാൾജിയ 2024 എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാദ്ധ്യമപ്രവർത്തകൻ സനീഷ് ഇളയടത്ത് പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുള്ള തെളിയിച്ചവരെ സി പി.എം പെരിങ്ങോം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉപഹാരം നൽകി അനുമോദിച്ചു. സി പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി അഡ്വ.പി.സന്തോഷ് സപ്ലിമെന്റ് പ്രകാശനം ചെയ്തു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പത്മിനി, പി.എം.വത്സല, പി.പി.സിദിൻ, പി.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമന്വയ സെക്രട്ടറി എൻ.അബ്ദുൾ സമീർ സ്വാഗതവും പ്രസിഡന്റ്. പി.വി രഘു നന്ദി പറഞ്ഞു. തുടർന്ന് ലൈവ് മ്യൂസിക് ഷോ അരങ്ങേറി.