
ഇരിട്ടി:ആറളം ഫാമിലെ പുരാതന മുസ്ലിം കുടുംബം താമസിക്കുന്ന പാടി ആറളം ഫാം അധികൃതർ പൊളിച്ചു മാറ്റിയത് നീതീകരിക്കാത്തതും പ്രതിഷേധാർഹമാണെന്നും മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മണ്ടേരി പറഞ്ഞു.വർഷങ്ങളായി ആറളം ഫാമിൽ താമസിക്കുന്ന കുടുംബത്തെ കുടിയിറക്കിയാണ് അധികൃതർ പാടി പൊളിച്ച് മാറ്റിയത്.ആറളത്ത് ജന്മിയായിരുന്ന എ.കെ.കുഞ്ഞമ്മായൻ ഹാജി യുടെ ജോലിക്കാരായി അരനൂറ്റാണ്ട് മുമ്പ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ താമസിച്ച പാടിയാണ് പൊളിച്ചു നീക്കിയത്.
നിലവിൽ ടി.എം.മുഹമ്മദ് അഫ്സത്ത് ദമ്പതികളാണിവിടെ താമസിക്കുന്നത്.ഇവിടെ താമസിക്കുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന വാക്ക് പാലിക്കാതെയാണ് മേൽക്കൂര പൂർണമായും പൊളിച്ചുമാറ്റിയത്.ഇതിനെതിരെ ശക്തമായ സമര പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇബ്രാഹിം മണ്ടേരി പറഞ്ഞു