chenni

പയ്യന്നൂർ: നയാപൈസ ബാക്കിയില്ലാത്ത ഖജനാവാണ് പിണറായി ഭരണത്തിന്റെ ബാക്കിപത്രമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഖജനാവ് കാലിയാക്കിയ ശേഷമാണ് നവകേരള സദസ്സ് എന്ന പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടുചുറ്റാനിറങ്ങിയത്.നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്നും ഭരണഘടനയെപ്പോലും അപകടത്തിലാക്കുന്ന മോദി ഭരണത്തെ താഴെയിറക്കാൻ മുഴുവൻ ജനാധിപത്യ ശക്തികളും ഐക്യപ്പെടേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.ടൗൺ സ്ക്വയറിൽ നടന്ന പൊതുയോഗത്തിൽ പിലാക്കൽ അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്ക് ചടങ്ങിൽ സ്വീകരണം നൽകി. എം.നാരായണൻ കുട്ടി, കെ.ജയരാജ്, എ.പി.നാരായണൻ, അഡ്വ.ഡി.കെ. ഗോപിനാഥ്, അഡ്വ.കെ.ബ്രിജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.