munderi

കണ്ണൂർ :വരൂ മാനവിക ഇന്ത്യക്കായി 1000 സാംസ്‌കാരിക സദസ്സ് പരിപാടിയുടെ ഭാഗമായി മണ്ടേരിയിൽ സാംസ്കാരിക പ്രഭാഷണം സംഘടിപ്പിച്ചു. മണ്ടേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം ആഭിമുഖ്യത്തിലാണ് പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ.കെ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സിക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. മണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷൻ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ട്രഷറർ പി.പി.ബാബു ശിശുക്ഷേമ സമിതി ഉപാദ്ധ്യക്ഷൻ സി സമേശൻ , കെ.അശോകൻ എന്നിവർ പ്രസംഗിച്ചു.പരിഷത്ത് കൂടാളി മേഖലാ സെക്രട്ടറി
കെ.രഞ്ജിത്ത് സ്വാഗതം പറഞ്ഞു.