
കണ്ണൂർ: ജില്ലയിൽ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം കലാപരിപാടികൾ ഉൾപ്പെടെ വർണാഭമായി സംഘടിപ്പിക്കാൻ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ 33 പ്ലാറ്റൂണുകൾ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും.പൊലീസ് നാല്, എക്‌സൈസ് ഒന്ന്, ഫോറസ്റ്റ് ഒന്ന്, ജയിൽ ഒന്ന്, എൻ.സി സി ആറ്, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് 10, എസ്.പി.സി നാല്, ജൂനിയർ റെഡ് ക്രോസ് ആറ് എന്നിങ്ങനെയാണ് പരേഡിൽ പ്ലാറ്റൂണുകൾ അണിനിരക്കുക. നാല് ദിവസത്തെ റിഹേഴ്സൽ പരേഡ് നടത്തും. പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ആർടിഒ, കണ്ണൂർ താലൂക്ക് ഓഫീസ്, ആരോഗ്യവകുപ്പ്, ഡി.ടി.പി.സി തുടങ്ങിയവയുടെ പ്ലോട്ടുകളുണ്ടാകും.