
കൂത്തുപറമ്പ്: പഴയനിരത്ത് പി.പി.നാണു മാസ്റ്റർ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള കെ.വി.സുധീഷ് വോളി നാളെ മുതൽ 13 വരെ പഴയനിരത്തിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് സ്പീക്കർ എ എം ഷംസീർ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. ബി.പി.സി എൽ കൊച്ചിയും അബുഭായ് മെമ്മോറിയൽ ചെറുവാഞ്ചേരിയും തമ്മിലാണ് ആദ്യ മത്സരം.ഇന്ത്യൻ നേവി, ഇന്ത്യൻ ആർമി, ഇന്ത്യൻ എയർഫോഴ്സ്,കേരള പൊലീസ്, കെ.എസ്.ഇ.ബി , എസ്.ഡബ്യു.ആർ ഹുബ്ളി എന്നി ടീമുകളും ടൂർണ്ണമെന്റിൽ ഏറ്റുമുട്ടും. ജില്ലാതല മത്സരവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് സാംസ്‌കാരിക കേന്ദ്രം ചെയർമാൻ പി.എം.മധുസൂദനൻ , നഗരസഭ കൗൺസിലർ വി.സുരേന്ദ്രൻ , ടി ജിഷ്ണു , വി. മഹേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.