കണിച്ചാർ: ചാണപ്പാറയിൽ രണ്ടു പേർക്ക് നായയുടെ കടിയേറ്റു. വയോധികയായ മണ്ണാർകുന്നേൽ തങ്കമ്മ, സനീഷിന്റെ മകൻ രണ്ടര വയസുകാരൻ ആൽബർട്ട് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കൂടാതെ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി വളർത്തുമൃഗങ്ങൾക്ക് നായയുടെ കടിയേറ്റതോടെ കണിച്ചാർ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വളർത്തുമൃഗങ്ങളെ പരിശോധിച്ച് കടിയേറ്റ മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകി.