thozhil

മാഹി: പള്ളൂരിലെ സബർമതി ട്രസ്റ്റ്, ദിയ ചാരിറ്റബിൾ ട്രസ്റ്റ്, മൈസൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാഹിയിലെയും സമീപ പഞ്ചായത്ത് നഗരസഭയിലെയും .എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കുമായി സംഘടിപ്പിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന ക്യാമ്പ് 7ന് രാവിലെ 10.30ന് മാഹി സഹകരണ ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സബർമതി ട്രസ്റ്റിന്റെ ഡിസേബിലിറ്റീസ് ആൻഡ് പാലിയേറ്റീവ് കെയർ കൗൺസിൽ കൺവീനർ അഷിത ബഷീർ അദ്ധ്യക്ഷത വഹിക്കും.. സ്‌നേഹസദൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിഫറന്റലി എബിൾഡ് ചിൽഡ്രന്റെ ഡയറക്ടർ സജിത്ത് നാരായണൻ മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തിൽ മുനവർ പന്തക്കൽ,അഷിത ബഷീർ,കെ.യു.അഭിൻകൃഷ്ണ,
എം.കലയരശു,ജോഷിത്ത് കുമാർ, ടി.സുജിൻ, ഇ.എം.രേഖ ലത്തീഫ് ഗ്രാമത്തി എന്നിവർ പങ്കെടുത്തു.