crime

കണ്ണൂർ: വർഷം തോറും ജില്ലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയതോതിൽ കുറവുണ്ടാകുന്നില്ലെന്ന് കൊലപാതകം, കൊലപാതക ശ്രമം, പീഡനം, ബലാത്സംഗം, മോഷണം, കബളിപ്പിക്കൽ, സത്രീപീഡന മരണം, കുട്ടികളോടുള്ള അതിക്രമം എന്നിങ്ങനെ എല്ലാവിധ കുറ്റകൃത്യങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണുള്ളത്.ഏറ്റവും കൂടുതൽ ആക്രമണം നേരിടുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും രേഖകൾ പറയുന്നു.

സ്ത്രീധനത്തിനെതിരായും ഗാ‌ർഹിക പീ‌ഡനങ്ങൾക്കെതിരെയുമെല്ലാം വലിയ ബോധവത്ക്കരണവും ക്യാമ്പയിനും നടന്നിട്ടും സ്ത്രീകൾക്കെതിരായ അക്രമത്തിൽ കുറവുണ്ടായിട്ടില്ല.കഴിഞ്ഞ നവംബർ വരെ ജില്ലയിൽ സ്ത്രീകൾക്കെതിരെയുണ്ടായത് 1,005 അതിക്രമങ്ങളാണ്.മുൻവർഷത്തെ അപേക്ഷിച്ച് ചെറിയ കുറവ് മാത്രമാണത്. ഭർതൃവീട്ടിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായി കാണിച്ച് 312 കേസുകൾ പോയ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ സിറ്റി പരിധിയിലാണ് ഇത്തരം കേസുകൾ കൂടുതൽ .

തട്ടിപ്പ്, മോഷണം എന്നീ കേസുകളിലും വർദ്ധനവുണ്ട്. മയക്കുമരുന്ന് കൈവശം വെക്കൽ, ഉപയോഗിക്കൽ, വിൽപ്പന നടത്തൽ, മദ്യവിൽപ്പന എന്നിവയും വർധിച്ചു. അബ്കാരി ആക്ട് പ്രകാരം 12,717 കേസുകളാണ് കഴിഞ്ഞ വർഷം നവംബർ വരെ രജിസറ്റർ ചെയ്തത്.

കുട്ടികളോടും കുറവില്ല

കഴിഞ്ഞവർഷം നവംബർ വരെ കുട്ടികൾക്കെതിരേയുള്ള ആക്രമണത്തിൽ 216 കേസുകളാണ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി പരിധിയിൽ 79 കേസുകളും റൂറൽ പരിധിയിൽ 137 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.2022 ൽ 240 കേസുകളും 2021ൽ 238 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. നിയമങ്ങൾ കർശനമാക്കുമ്പോഴും കേസുകളിൽ വലിയ കുറവൊന്നും കാണുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ വർഷം 187 പോക്‌സോ കേസുകളും രജിസ്റ്റർ ചെയ്തു.

സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക്

കണ്ണൂർ സിറ്റി, റൂറൽ പരിധിയിൽ കഴിഞ്ഞ നവംബർ വരെ കേസുകൾ- 36763

ഐ.പി.സി 7454

സ്‌പെഷ്യൽ ആന്റ് ലോ 29,309

സ്ത്രീകൾക്കെതിരെ

2023 -1005

2022- 1147,

2021- 963

6 കൊലപാതകം

15 കൊലപാതക ശ്രമം