
പയ്യന്നൂർ:സതീശൻ പാച്ചേനിയുടെ ജന്മദിനത്തിൽ ആനന്ദതീർത്ഥ ആശ്രമത്തിലെ ഗാന്ധിമാവിൻ ചുവട്ടിൽ നടന്ന സുഹൃത്ത് സദസ്സ് നോവലിസ്റ്റ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് , എം.നാരായണൻ കുട്ടി, എം.കെ.രാജൻ, രജിത്ത് നാറാത്ത്, എ.പി.നാരായണൻ, പി.ലളിത, രജനി രാമാനന്ദ്, അഡ്വ.ഡി.കെ.ഗോപിനാഥ്, എ.രൂപേഷ്, വി.സി നാരായണൻ, കെ.കെ.ഫൽഗുനൻ, എം.പ്രദീപ് കുമാർ, പിലാക്കൽ അശോകൻ, കെ.പി.മോഹനൻ, കെ.ടി.ഹരീഷ്, പ്രശാന്ത് കോറോം, എൻ.വി.ശ്രീനിവാസൻ, അത്തായി പത്മിനി, ഇ.പി.ശ്യാമള, ആകാശ് ഭാസ്കരൻ, വി.പി.പ്രിയ പ്രസംഗിച്ചു. സതീശൻ പാച്ചേനിയുടെ ഭാര്യ റീന , മക്കളായ ജവഹർ, സാനിയ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ആശ്രമത്തിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകി.