
പയ്യന്നൂർ: നഗരസഭയിൽ "കെ സ്മാർട്ട് " ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകുന്നതിന്റെ പ്രവർത്തനം തുടങ്ങി. വിവാഹം ഓൺലൈനായി റജിസ്റ്റർ ചെയ്ത ദമ്പതികളായ നിജിൽബാബു-കെ.ഗോപിക എന്നിവരുടെ വിവാഹ റജിട്രേഷൻ സർട്ടിഫിക്കറ്റ കെ.സതീഷിന് വാടക രശീതിയും നൽകി നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വിശ്വനാഥൻ, കൗൺസിലർ എ.രൂപേഷ്, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് , ക്ലീൻ സിറ്റി മാനേജർ എ.വി. മധുസൂദനൻ, സൂപ്രണ്ട് എ. ആന്റണി എന്നിവർ സംസാരിച്ചു.കെ.സ്മാർട്ട് ഫെസിലിറ്റേറ്റർമാരായ കെ.ശരത് , എം.വിജേഷ് , പി.ടി.മനു, കെ.പി.രജിന, കെ.മകിഷ, കെ.എം.ശ്രുതി, ടി.വി.ഷീജ,കെ.അഞ്ജന സംബന്ധിച്ചു.