vanrna-koodaram

കൊട്ടിയൂർ: കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ഇരിട്ടി ബി.ആർ.സി എന്നിവയുടെ നേതൃത്വത്തിൽ കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂളിൽ പ്രീ സ്കൂൾ വർണക്കൂടാരം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം കുട്ടികളുടെ പാർക്ക് ഉദ്ഘാടനവും, വൈസ് പ്രസിഡൻ്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ കിഡ്സ് ഐ.ടി ലാബ് ഉദ്ഘാടനവും നിർവഹിച്ചു.കണ്ണൂർ ഡി.പി.സി.എസ് എസ്.കെ ഇ.സി.വിനോദ് മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം ഓഫീസർ രമേശൻ കടൂർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ.സുനീന്ദ്രൻ, ജീജ ജോസഫ്, കെ.എ. ബാബുരാജ്, ടി.എം.തുളസീധരൻ,എം.പി.സിറാജുദ്ദീൻ,ജിജോ അറയ്ക്കൽ,വി.കെ.സൗമ്യ, ഒ.കെ.റോസമ്മ, സ്വഞ്ചു തോമസ് തുടങ്ങിയവർ സംബന്ധിച്ചു.