senior-citizen-friends-as

കാഞ്ഞങ്ങാട്: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വയോജനങ്ങളുടെ തീവണ്ടി യാത്രാ ഇളവ് പുനസ്ഥാപിക്കുക, പെൻഷൻ കേന്ദ്ര വിഹിതം 5000 രൂപയാക്കുക, കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കുത്തൂർ കണ്ണൻ, വി.ടി.കാർത്യായനി എന്നിവർ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗങ്ങളായ പി.നാരായണൻ, പി.പുരുഷോത്തമൻ, ബി.എം.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ.കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.